പാലക്കാട്ടെ വോട്ടെണ്ണിക്കഴിഞ്ഞ് ദിവസങ്ങളായിട്ടും ജനവിധിയുടെ വ്യാഖ്യാനങ്ങള്‍ തീര്‍ന്നിട്ടില്ല. വര്‍ഗീയതയുടെ വിജയമാണ് കോണ്‍ഗ്രസ് നേടിയതെന്ന് സി.പി.എം ആവര്‍ത്തിക്കുകയും അതേ ആരോപണത്തില്‍ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോള്‍ ബി.ജെ.പി വിരല്‍ ചൂണ്ടുന്നത് സ്വന്തം പാര്‍ട്ടി നേതൃത്വത്തിനെതിരെ തന്നെയാണ്. മുഖ്യമന്ത്രി ഭൂരിപക്ഷ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് വി.ഡി.സതീശന്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനമായിരുന്നു നയമെന്നും ഓന്തിനെപ്പാലെ നിറംമാറുകയാണ് മുഖ്യമന്ത്രിയെന്നും സതീശന് പരിഹസിച്ചു. പാലക്കാട് BJP വോട്ട് യുഡിഎഫിലേക്ക് പോയിട്ടുണ്ടെന്ന് എം.വി.ഗോവിന്ദന്.
നാണംകെട്ട രീതിയിലുള്ള ഭൂരിപക്ഷമാണെന്ന് രാഹുലും കോണ്‍ഗ്രസും മനസിലാക്കണമെന്നും സംസ്ഥാനസെക്രട്ടറി. ജമാഅത്തെ ഇസ്ലാമിയുമായി ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ജനവിധിയെ അവഹേളിക്കുന്നതാര്?