സമ്മേളനകാലത്ത് അസാധാരണമായ ചിലതാണ് സിപിഎമ്മില്‍ സംഭവിക്കുന്നത്. വിഭാഗീയത അതിരുവിട്ട് പരസ്യപ്രതിഷേധങ്ങളിലേക്ക് എത്തിയതോടെയാണ് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടത്. അതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് പാര്‍ട്ടി സെക്രട്ടറി പറയുമ്പോഴാണ്, ഒന്നിനുപിറകെ ഒന്നായി വിവിധ ജില്ലകളില്‍നിന്ന് പ്രതിഷേധവും പൊട്ടിത്തെറിയും സംഭവിക്കുന്നത്.
ആലപ്പുഴയിലെ സിപിഎം യുവനേതാവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിന്‍ സി ബാബു പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നത് ഇന്നലെ കണ്ടു. ഇന്നിതാ തിരുവനന്തപുരം മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് സെക്രട്ടറി മധു മുല്ലശേരി ഇറങ്ങിപ്പോവുകയും പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മധു ഉയര്‍ത്തുന്നത്. തിരുവല്ലയില്‍ ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയെ മാറ്റിയാണ് പരിഹാരശ്രമം. തര്‍ക്കം പരിഹരിക്കാന്‍ കീഴ്ഘടകങ്ങളിലേക്ക് സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടെത്തേണ്ടിവരികയാണ്. മറ്റൊരിടത്ത്, പാര്‍ട്ടി അവഗണിക്കുന്ന ജി സുധാകരനെ ഉന്നമിട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തുന്നതും ഇന്ന് കണ്ടു. എന്താണ് സിപിഎമ്മില്‍ സംഭവിക്കുന്നത്. കാണാം കൗണ്ടര്‍ പോയിന്റ്.