TOPICS COVERED

പാലക്കാട്ടെ ആ നീല പെട്ടിയില്‍ ഇനി അന്വേഷണം ആവശ്യമില്ലെന്ന് പൊലീസ്. പെട്ടിയില്‍ കോണ്‍ഗ്രസുകാര്‍ പണം കടത്തി എന്നതിന് തെളിവില്ലെന്ന് സ്പെഷല്‍ ബ്രാഞ്ച് DySP, പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. വിവാദമായ പാതിരാ പരിശോധനയില്‍ പത്ത് പൈസ കിട്ടിയില്ലെന്ന് പൊലീസ് അന്നേ എഴുതിയതാണ്. എങ്കിലും അന്വേഷണം വേണമെന്ന നിലപാടിലായിരുന്നു സിപിഎമ്മും ബിജെപിയും.  സിപിഎം ജില്ലാ ഘടകത്തിന്‍റെ ആ പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് പൊലീസിന് ഇപ്പോള്‍ മറ്റു വഴിയില്ലാതെ അവസാനിപ്പിക്കേണ്ടി വരുന്നത്.  ‘പെട്ടി തോട്ടിലേറിയൂ, ജനകീയ വിഷയം ചര്‍ച്ചയാക്കൂ’ എന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പരസ്യമായി പറഞ്ഞിട്ടും, പ്രചാരണ രംഗത്ത് പെട്ടി ഉയര്‍ത്തി തന്നെ പിടിച്ചു മുന്നോട്ട് പോയപ്പോള്‍ പാളിയത് എന്തൊക്കെയാണ് ? പൊളിഞ്ഞ ന്യായീകരണങ്ങള്‍ എന്തെല്ലാമാണ് ? തെളിവില്ലാത്ത പണപ്പെട്ടയില്‍ പാര്‍ട്ടി സമ്പൂര്‍ണമായി മുഖംകെട്ടോ ?