എഡിഎം നവീന്‍ ബാബുവിന്‍റെ മരണം കൊലപാതകമാണെന്ന സംശയം അടക്കം ഉന്നയിച്ച്, സിബിഐ അന്വേഷണം വേണം എന്നാവശ്യപ്പെട്ട്, കുടുംബം ഹൈക്കോടതിയില്‍ നില്‍ക്കുന്ന നേരമാണിത്. സിബിഐ വേണ്ട,, പൊലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്ന് സര്‍ക്കാരും.. കേസ് ഏറ്റെടുക്കാമെന്ന് സിബിഐയും നിലപാട് പറഞ്ഞുകഴിഞ്ഞു. ഈ വേളയിലാണ്, ശ്രദ്ധേയ വിവരങ്ങള്‍ പുറത്തുവരുന്നത്. നവീന്‍ ബാബു മരിച്ച സമയം.. ധരിച്ചിരുന്ന അടിവസ്ത്രത്തില്‍ രക്തക്കറ. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ അത് പറയുന്നുണ്ട്. എന്നാല്‍ ആന്തരികാവയവങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലെന്ന് കണ്ടെത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്ത ഉറവിടത്തെ പറ്റി ഒന്നും പറയുന്നില്ല. ദുരൂഹതയേറുന്നു, സംശയങ്ങള്‍ ബലപ്പെടുന്നു എന്ന് നവീന്‍റെ കുടുംബം. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പോസ്റ്റുമോര്‍ട്ടം ചെയ്ത സര്‍ജന് പൊലീസ് നല്‍കിയിരുന്നോ എന്ന് ചോദ്യം. ആരോപണങ്ങള്‍ ഏറ്റെടുത്ത്, അതില്‍ പി.ശശിയിലേക്ക് അടക്കം അമ്പെയ്ത് പി.വി.അന്‍വര്‍ എം.എല്‍.എ.– കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു.. അട്ടിമറിയുണ്ടോ ? ദുരൂഹതയേറിയോ?