TOPICS COVERED

കേരളത്തില്‍ ജനങ്ങള്‍ വൈദ്യുതിനിരക്കിന്റെ ഇരുട്ടടി ഇനി എതെല്ലാം വഴിക്കു വരുമെന്നു നട്ടം തിരിയുന്നു. വയനാടിന്  ഞങ്ങള്‍ പ്രഖ്യാപിച്ച സഹായം വേണ്ടേയെന്ന് കര്‍ണാടക സര്‍ക്കാര്‍ ചോദിക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിനോടു ശക്തമായി ചോദ്യമുന്നയിക്കാന്‍ പോലും കേരളത്തിലെ കോണ്‍ഗ്രസിന് ഒന്നിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലേ? ജനവിരുദ്ധമായ നീക്കങ്ങളുമായി മുന്നോട്ടു പോകാന്‍  സര്‍ക്കാരിന് ഐശ്വര്യമാകുന്നത് പ്രതിപക്ഷത്തെ ആശയക്കുഴപ്പങ്ങളാണോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഭരണമോ സമരമോ പ്രശ്നം?