പത്ത്, പതിനൊന്ന് ക്ലാസുകളിലെ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍‌ച്ച ഗൗരവതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. പൊതുവിദ്യാഭ്യാസ സംവിധാനത്തെയാകെ തകര്‍ക്കുന്ന തരത്തില്‍ മാഫിയാസംഘം കേരളത്തില്‍ പിടിമുറുക്കിക്കഴിഞ്ഞു. കേവലമായ കച്ചവട താല്‍പര്യത്തിനായി വിദ്യാര്‍ഥികളുടെ ഭാവി തുലയ്ക്കുന്നവരിലേക്ക് അന്വേഷണം എത്തുമോ? മുന്‍കാല അനുഭവങ്ങള്‍ പരിശോധിച്ചാല്‍ അതിന് സാധ്യതയില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന കൊടുവള്ളി എഇഒയുടെ റിപ്പോര്‍ട്ട് അവഗണിക്കുകയായിരുന്നു വിദ്യാഭ്യാസവകുപ്പ്; ആരോപണവിധേയരായ യുട്യൂബ് ചാനലിനെതിരെ കഴിഞ്ഞ ക്രിസ്മസ് പരീക്ഷാ കാലത്തും ഈ ഓണപ്പരീക്ഷാകാലത്തും പരാതികളും അന്വേഷണ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നിട്ടും കണ്ണടച്ചു. ചോര്‍ച്ചയ്ക്ക് പിന്നില്‍ ഭരണാനുകൂല സംഘടനകളെന്ന് പ്രതിപക്ഷനേതാവ് ആരോപിക്കുന്നു.   ക്രിസ്മസ് പരീക്ഷ റദ്ദാക്കണമെന്നാണ് കെ.എസ്.യുവിന്‍റെ ആവശ്യം. ചോദ്യപേപ്പര്‍  ചോര്‍ച്ചയ്ക്ക് പിന്നിലാരെന്ന് തെളിയുമോ?

ENGLISH SUMMARY:

Counter Point on exam question paper leaked