ഇന്ത്യന്‍ സിനിമാ വ്യവസായത്തെ ഞെട്ടിച്ച് കൊണ്ട് തെലുങ്കു സൂപ്പര്‍ താരം അല്ലു അര്‍ജുനെ പൊലിസ് അറസ്റ്റ് ചെയ്യുമ്പോള്‍ പൗരന്മാര്‍ക്ക് തുല്യ നീതിയും അവകാശങ്ങളും ഉറപ്പാക്കുന്ന ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു പാര്‍ലമെന്‍റ് രാജ്യത്തെ എല്ലാ പൗരന്മാരുടേയും സുരക്ഷാ കവചമായ ഭരണഘടനയെ തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ പലയാവര്‍ത്തി ശ്രമിച്ചു എന്ന കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജാതി സെന്‍സസിനെക്കുറിച്ച് ചോദിക്കുമ്പോള്‍ മംഗല്യ സൂത്രം മോഷ്ടിക്കുന്നുവെന്ന് മറുപടി പറയുന്നവരാണ് രാജ്യം ഭരിക്കുന്നത്. ജനങ്ങള്‍ തടഞ്ഞിലായിരുന്നുവെങ്കില്‍ ബിജെപി ഭരണഘ്ടന തിരുത്തി എഴുതുമായിരുന്നുവെന്ന് പ്രിയങ്ക പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭരണഘടന പോക്കറ്റില്‍ ഇടുമ്പോള്‍ ഹൃദയത്തിലാണ് തങ്ങള്‍ സൂക്ഷിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. തുല്യതയും നീതിയും ഉറപ്പാക്കുന്നതിന് മനുഷ്യാവകാശവും പൗരാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും ഉറപ്പിക്കാന്‍ ഭയം കൂടാതെ ഈ രാജ്യത്ത് ജീവിക്കാന്‍ നമുക്ക് കരുത്തായ ഇന്ത്യന്‍ ഭരണഘടന ആരുടെ ഹൃദയത്തില്‍ ആരുടെ പോക്കറ്റില്‍?