TOPICS COVERED

വിവാദങ്ങള്‍ അവിടെ നില്‍ക്കട്ടെ, എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ഡിജിപിയാവുകയാണ്. സ്ഥാനക്കയറ്റത്തിനുള്ള സ്ക്രീനിങ് കമ്മിറ്റി ശുപാര്‍ശയ്ക്ക് പിണറായി മന്ത്രി സഭ പച്ചക്കൊടി കാട്ടി. പൂരംകലക്കലും ആര്‍എസ്സ്എസ്സ് കൂടിക്കാഴ്ചയും മുതല്‍ കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ തിരുമറി വരെയുള്ള ആക്ഷേപങ്ങളില്‍.. പ്രത്യേക അന്വേഷണം, ഡിജിപിയുടെ അന്വേഷണം.. പിന്നെ, അനധികൃത സ്വത്ത് കേസില്‍ വിജിലന്‍സ് അന്വേഷണവും നേരിട്ട് കൊണ്ടിരിക്കുകയാണ് അജിത്കുമാര്‍. പ്രതിപക്ഷ ചോദ്യങ്ങള്‍ മാത്രമല്ല, മുന്നണിക്കകത്ത് നിന്നും വിമര്‍ശനം ഉയര്‍ന്നതോടെ, നിക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ സര്‍ക്കാര്‍ മാറ്റുന്നത്. മാനദണ്ഡപ്രകാരമാണ് ഇപ്പോഴത്തെ സ്ഥാനക്കയറ്റ നടപടിയെന്ന്  മന്ത്രി പി.രാജീവ്, സംഘ വിജയം എന്ന് സോഷ്യല്‍ മീഡിയാ വാളുകളിലെഴുതി പ്രതിപക്ഷ പരിഹാസം. ഈ സ്ഥാനക്കയറ്റം സ്വാഭാവികമോ, അസ്വാഭാവികമോ ?

ENGLISH SUMMARY:

Counter Point on ADGP MR. Ajit Kumar's promotion into DGP