മാധ്യമങ്ങളെക്കാളോ പ്രതിപക്ഷത്തേക്കാളോ കൂടുതല്‍ ദയ ചരിത്രം എന്നോട് കാണിക്കുമെന്ന് വിശ്വസിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പുതുയുഗത്തിന് തുടക്കമിട്ട പരിഷ്ക്കാരങ്ങളുടേയും ഉദാരവത്കരണത്തിന്റേയും ശില്പിയായ ജനക്ഷേമപദ്ധതികളിലൂടെ ദാരിദ്ര നിര്‍മാര്‍ജനത്തിന് മുന്‍കൈയെടുത്ത പത്ത് വര്‍ഷം ഇന്ത്യ എന്ന ലോകത്തിന് ഏറ്റവും വലിയ ജാനാധിപത്യ രാജ്യത്തെ സഖ്യകക്ഷികളുമായി ചേര്‍ന്ന് നയിച്ച ഡോ മന്നോഹന് സിങ് തന്റെ അവസാന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണ് ഇത്. വാഗ്മിയായിരുന്നില്ല രാഷ്ട്രീയക്കാരന്റെ മെയ് വഴക്കുവുമുണ്ടായിരുന്നില്ല മികച്ച അക്കാദമിക പശ്ചാത്തലമായിരുന്നു മുഖ്യ കരുത്ത്. അതിനാല്‍ തന്നെ ബാബയെന്നും മൗനി ബാബയെന്നും ദുര്‍ബലനെന്നും പരിഹാസങ്ങള്‍ കേട്ടിട്ടും അതേ നാണയത്തില്‍ മറുപതി നല്കാന് അദ്ദേഹം ഒരിക്കുലും തയാറായില്ല . പക്ഷെ അളന്ന് തൂക്കി പറഞ്ഞ വാക്കുകളാകട്ടെ ലോകമാകെ ചര്‍ച്ച ചെയ്തു. ഡോ. മന്മോഹന് സിങ് എന്ന പ്രധാനമന്ത്രിയോട് നീതി കാട്ടുമോ ചരിത്രം?