അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ സംസ്കാരം ഇന്ന് രാവിലെ 11.45 ന് ഡൽഹി യമുനാതീരത്തെ നിഗംബോധ്ഘട്ടിൽ നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആണ് സംസ്കാരം.
രാവിലെ എട്ടിന് മോത്തിലാൽ നെഹ്റു മാർഗിലെ മൂന്നാം നമ്പർ വസതിയിൽ നിന്ന് ഭൗതികദേഹം എ.ഐ.സി.സി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. എട്ടര മുതൽ അവിടെ പൊതുദർശനം. ശേഷം വിലാപയാത്രയായാണ് നിഗം ബോധ്ഘാട്ടിലേക്ക് കൊണ്ടുപോവുക.
സംസ്കാരത്തിനും സ്മൃതികുടീരം നിർമിക്കാനുമായി രാജ്ഘട്ടിനടുത്ത് പ്രത്യേകം സ്ഥലം അനുവദിക്കണെമെന്ന്കേന്ദ്ര സർക്കാരിനോട് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. അതേസമയം തലസ്ഥാനത്ത് മൻമോഹൻ സിങ്ങിന് സ്മാരകം നിർമിക്കാൻ സർക്കാർ തീരുമാനിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.