‘നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല സിപിഎം... ’ – ഇത് പി.ബി. അംഗം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകളാണ്. ഇന്നലെ, തിരൂരില്‍ മലപ്പുറം ജില്ലാ പാര്‍ട്ടി സമ്മേളനവേദിയില്‍ രാഷ്ട്രീയം പറയുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമിയോടും എസ്ഡിപിഐയോടും ഒപ്പം യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നു, ലീഗിന് അവരോട് വല്ലാത്ത പ്രതിപത്തി, വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുകൂടി തകര്‍ന്ന കോണ്‍ഗ്രസില്‍ നിന്ന് ലീഗ് പാഠം പഠിക്കണമെന്നും മുഖ്യമന്ത്രി. ഇന്നതിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പൊന്നാനിയില്‍ ഒരുവേള മുള്ളുമുതല്‍ മൂര്‍ഖന്‍ വരെ സകലതിനെയും ഒരു വേദിയിലിരുത്തി, ലീഗിനെതിരെ സാമ്പാര്‍ മുന്നണിയുണ്ടാക്കിയത് സിപിഎം. താനൂരില്‍ വി.അബ്ദുറഹിമാന്‍ ജയിച്ചത് എസ്.ഡി.പി.ഐ വോട്ട് കൂടി വാങ്ങിയാണെന്ന് അദ്ദേഹത്തിന് തന്നെ സമ്മതിക്കേണ്ടി വന്നു എന്നും കുഞ്ഞാലിക്കുട്ടി. പ്രിയങ്കയും രാഹുലും വയനാട് ജയിച്ചതിനെപ്പറ്റിയടക്കം പി.ബി. അംഗം എ. വിജയരാഘവന്‍ നടത്തിയ, പല പരാമാര്‍ശങ്ങളും ചൂണ്ടി യു.ഡി.എഫ് പ്രചാരണം തുടരുമ്പോഴാണ് മുഖ്യമന്ത്രിയുടെ വാക്ക്. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു, നാല് വോട്ടിന് നില മറന്നതാര്, നിറം മാറുന്നതാര് ?