പാലക്കാട് കഞ്ചിക്കോട്ട് എഥനോള്‍ പ്ലാന്‍റും ബ്രൂവെറിയും ഡിസ്ലറിയും അടക്കം വിപുലമായ മദ്യോല്‍പാദന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതില്‍ അഴിമതി മണക്കുന്നു പ്രതിപക്ഷം. മധ്യപ്രദേശ് ആസ്ഥാനമായ ഓയാസിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് എങ്ങനെ സര്‍ക്കാര്‍ അനുമതി നല്‍കി ? പരിഗണിച്ച മാനദണ്ഡമെന്താണ് ? പാലക്കാട് പോലൊരു സ്ഥലത്ത് നിന്ന് ഈ കമ്പനി വെള്ളം ഊറ്റുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നത്തെ പറ്റി പഠിച്ചിട്ടാണോ അനുമതി ?... എന്ന് തുടങ്ങി ഒരു പിടി ചോദ്യങ്ങള്‍ പ്രതിപക്ഷമുയര്‍ത്തുന്നു. പദ്ധതിയുടെ സാങ്കേതികത്വത്തിന് അപ്പുറം– സംസ്ഥാനത്ത് 26 വര്‍ഷമായി തുടരുന്ന മദ്യനയത്തില്‍ കാതലായ മാറ്റത്തിന് ഈ സര്‍ക്കാര്‍ തീരുമാച്ചോ എന്ന നയപരമായ ചോദ്യം കൂടിയുണ്ട്. പുതിയ മദ്യനിര്‍മാണ യൂണിറ്റുകള്‍ക്ക് അനുമതി കൊടുക്കില്ലെന്ന 1999ലെ നയം പിന്തുടരുന്നത് ഉപേക്ഷിച്ചോ എന്ന് ?–ഈ ചോദ്യങ്ങളും വിമര്‍ശനങ്ങളും അപ്പാടെ തള്ളുന്നു എക്സൈസ് മന്ത്രി. എല്ലാം സുതാര്യമാണെന്നും , കോണ്‍ഗ്രസിലെ ചെന്നിത്തല–സതീശന്‍ മൂപ്പിളമത്തര്‍ക്കമാണ് ഇങ്ങനെയൊരു ആരോപണം ഇരുവരും മാറി മാറി ഉന്നയിക്കുന്നതിന് പിന്നിലെ കാരണമെന്നും മന്ത്രി എം.ബി.രാജേഷ് – കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– ഇവിടെ നുരയുന്നത് അഴിമതിയോ, തെളിയുന്നത് നയവ്യതിചലനമോ, അതോ രാഷ്ട്രീയമോ ?