palakkad-mangoes

TOPICS COVERED

നെല്ലിയാമ്പതി മലനിരകള്‍ക്ക് താഴെ മുതലമടയെന്നൊരു നാടുണ്ട്. മാവ് പൂത്താല്‍ സകലതും മറന്ന് കൃഷിയിടത്തില്‍ പരിചരണം ഉറപ്പാക്കുന്ന കര്‍ഷകരുള്ള മണ്ണ്. മികച്ച വിളവ് കിട്ടുമെന്ന സൂചനയില്‍ മുതലമട മാങ്ങ കടല്‍ കടന്ന് വിവിധ ദേശങ്ങളിലേക്ക് കയറ്റി അയച്ച് തുടങ്ങി.

മലനിരകള്‍ക്ക് ചോട്ടിലായി പച്ചപ്പുതപ്പണിഞ്ഞ നിറയെ പാടങ്ങളുണ്ട്. രണ്ടാംവിള കൊയ്ത്തിന് ഒരുങ്ങുന്ന നെല്‍പാടത്തിന് നടുവിലായി നിറയെ വിളവെടുത്തു തുടങ്ങി മറ്റൊരു ഫലവൃക്ഷ സമ്പത്ത്. മുതലമടയെന്ന പേരില്‍ ലോകമറിയുന്ന മാങ്ങ വിളയുന്നിടം. സെന്തൂരവും, അല്‍ഫോണ്‍സയും, വെങ്ങണപ്പള്ളിയും, മൂവാണ്ടനും അങ്ങനെ നാവില്‍ രുചിയുടെ വിവിധ സ്വാദ് നിറയ്ക്കുന്നവ. മുതലമടയില്‍ മാങ്ങയുടെ വിളവെടുപ്പ് തുടങ്ങിയാല്‍ കടല്‍ കടന്നും ആവശ്യക്കാരുണ്ടാവുമെന്നത് വെറുതെ പറയുന്നതല്ല. ഇത്തവണയും പാലക്കാടന്‍ മാങ്ങയ്ക്ക് മുന്തിയ പരിഗണനയുണ്ട്. വിപണിയില്‍ ചലനമുണ്ടാക്കി മാങ്ങ വിളവെടുപ്പിനും വില്‍പ്പനയ്ക്കും തുടക്കമായി. ഇതര സംസ്ഥാനക്കാരുള്‍പ്പെടെ രുചിയുടെ കാര്യത്തില്‍ മികച്ചതെന്ന് പറയുമ്പോള്‍ കര്‍ഷകരുടെ മനസും പൂത്തുലഞ്ഞ മാമ്പൂപോലെ പ്രതീക്ഷയിലാണ്. 

 

വാളയാര്‍ മുതല്‍ ചെമ്മണാംപതി വരെ നീളുന്നതാണ് മുതലമട മാങ്ങ വ്യവസായം. മുതലമട പഞ്ചായത്തില്‍ മാത്രം നാലായിരം ഹെക്ടറിലധികം മാന്തോപ്പുണ്ടെന്നാണ് കണക്ക്. മുപ്പത്തി എട്ടിലധികം വ്യത്യസ്ത ഇനം മാങ്ങ കൃഷി ചെയ്യുന്നത്. മാറി മാറി വരുന്ന കാലാവസ്ഥയാണ് മാങ്ങ വിളയുടെ തോത് നിശ്ചയിക്കുക.  

ENGLISH SUMMARY:

High Demand for Palakkad Mangoes in Global Markets