നെന്മാറയില് കൂട്ടക്കൊല കേസിലെ പ്രതിക്ക് സ്വൈരവിഹാരം നടത്താനുള്ള സാഹചര്യമുണ്ടാക്കിയത് പൊലീസും സര്‍ക്കാരുമാണെന്ന വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ ഭാസ്കര കാരണവര്‍ വധക്കേസിലെ കുറ്റവാളി ഷെറിന്റെ ജയില്‍മോചനത്തിനുള്ള അസാധാരണനടപടികളും വിവാദത്തില്‍.
മന്ത്രിസഭാ തീരുമാനം അസാധാരണ വേഗത്തില്‍. 20 വര്‍ഷം പൂര്‍ത്തിയായ കിടപ്പുരോഗികള്‍ വരെ ജയിലിലുള്ളപ്പോഴാണ് എല്ലാ മുന്‍ഗണനകളും മറികടന്നു ഫയല്‍ ആഭ്യന്തരവകുപ്പിലും പിന്നാലെ മന്ത്രിസഭയിലുമെത്തിയത്. ഒരു മന്ത്രിയാണ് മോചനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു ഭാസ്കര കാരണവരുടെ കുടുംബം ആരോപിച്ചു. എന്നാല്‍ ഷെറിന് മാനസാന്തരപ്പെട്ടെന്നാണ് ജയില്‍ ഉപദേശക സമിതിയംഗം മനോരമ ന്യൂസിനോടു അവകാശപ്പെട്ടത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു, കാരുണ്യം കുറ്റവാളികളോടു മാത്രമോ?