നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ നടപടി. നെന്മാറ SHO എം.മഹേന്ദ്രസിംഹനെ സസ്പെന്‍ഡ് ചെയ്തു. മഹേന്ദ്രസിംഹനെതിരെ പാലക്കാട് SP റിപ്പോര്‍ട്ട് നല്‍കിയരുന്നു. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാത്തത് വീഴ്ചയെന്ന് കണ്ടെത്തിയാണ് നടപടി. നാട്ടുകാരുടെ പരാതി അവഗണിച്ചതും വീഴ്ചയെന്ന് കണ്ടെത്തല്‍. പക്ഷേ ഇരട്ടക്കൊല നടത്തിയ കൊലക്കേസ് പ്രതി ചെന്താമരയെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അച്ഛനും അമ്മയും മുത്തശിയും നഷ്ടപ്പെട്ട രണ്ടു പെണ്‍കുട്ടികളുടെ ചോദ്യങ്ങള്‍ക്കൊന്നും കേരളത്തിനുത്തരമില്ല. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പൊലീസ് എന്തു ചെയ്തു?