കെപിസിസി നേതൃമാറ്റ ചര്‍ച്ചകളെ പാടെ തള്ളിയും  തരൂരടക്കം ഒരു കാര്യവും പാര്‍ട്ടിയില്‍ പ്രശ്നമായി ഇല്ല എന്ന് വിശദീകരിച്ചും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിലാണ് യുഡിഎഫ്.  ഇന്ന് കൊച്ചിയില്‍ മുന്നണിയോഗം ചേര്‍ന്നു. മുന്നോട്ടുള്ള നീക്കം വിലയിരുത്തി. എന്നാല്‍,  രണ്ടു നാള്‍ മാത്രം മുന്‍പ് വന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടത് തിരുവനന്തപുരത്തടക്കം UDF ന് തിരിച്ചടി. തിരുവനന്തപുരം വിട്ടേക്ക്. കേരളമാകെ നോക്കുമ്പോള്‍ മെച്ചം യുഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ്.  ആ കോണ്‍ഫിഡന്‍സ് കൊണ്ടായോ ?. ഇന്ന് യുഡിഎഫ് യോഗത്തില്‍ നിന്നുള്ള വാര്‍ത്ത ഘടകക്ഷികളുടെ വിമര്‍ശനമാണ്. സര്‍ക്കാര്‍ ദുര്‍ബലപ്പെട്ട്  നില്‍ക്കുകയാണ്, ആ നേരത്ത്  സര്‍ക്കാരിന് പിടിവള്ളിയാകുന്ന പ്രസ്താവനകള്‍ നോതാക്കള്‍ ഒഴിവാക്കണമെന്ന് തരൂരിന്‍റെ പേര് പറയാതെ ഘടക കക്ഷികളുടെ ഓര്‍മപ്പെടുത്തല്‍. ഈ വിധം എന്ത് തന്നെയായാലും അത് മുന്നണിക്കുള്ളില്‍ പരിഹരിക്കലാണ് വേണ്ടതെന്ന് പി.എം.എ. സലാം. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു–  ഉപ തിരഞ്ഞെടുപ്പിലെ കണക്കും  മുന്നണികളിലെ സാഹചര്യവും ആര്‍ക്കനുകൂലം ? 

ENGLISH SUMMARY:

As by-election results take shape, the political landscape shifts. Which front stands to gain, and how do the emerging numbers influence the contest? A closer look at the trends and party standings.