കേരളം ലഹരിമാഫിയയുടെ പിടിയിലെന്ന ആരോപണത്തിനിടയിലാണ് കളമശേരി പോളിടെക്നിക്കിലെ ലഹരിവേട്ട. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ രണ്ട് കിലോഗ്രാമോളം കഞ്ചാവാണ് പിടിച്ചെടുത്തത്. മൂന്ന് വിദ്യാര്‍ഥികള്‍ പിടിയിലായി. ഒരു പ്രതി എസ്.എഫ്.ഐ നേതാവും യൂണിയന് ഭാരവാഹിയുമാണ്. കെ.എസ്.യുക്കാരും ഉണ്ടെന്ന ആരോപണം എസ്.എഫ്.ഐ ഉന്നയിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങളും പുകയുകയാണ്. പൂക്കോട് മുതല്‍ കോട്ടയവും കളമശേരിയും വരെ ലഹരിയുടെ മൊത്തക്കച്ചവടക്കാര്‍ എസ്എഫ്ഐക്കാരാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. ലഹരിയില്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രിയും. കൗണ്ടര്‍ പോയിന്റ് പരിശോധിക്കുന്നു കഞ്ചാവ് പുകയുന്ന കലാലയങ്ങളോ?
ENGLISH SUMMARY:
Amid allegations that Kerala is under the grip of drug mafias, a major drug bust has been reported at Kalamassery Polytechnic. During a swift police raid, nearly two kilograms of cannabis were seized, leading to the arrest of three students. One of the accused is an SFI leader and union office-bearer. Meanwhile, the SFI has alleged that KSU members were also involved.As accusations and counter-accusations intensify, the opposition leader claims that wholesale drug dealers from Pookode to Kottayam and Kalamassery are associated with the SFI. Meanwhile, the Excise Minister has assured strict action against drug-related activities, regardless of political affiliations. counterpoint arises Are college campuses turning into drug hubs?