അഭിപ്രായവ്യത്യാസങ്ങള്‍ അടിവേരറുക്കുമെന്ന തിരിച്ചറിവില്‍ ഐക്യത്തിന്‍റെ വഴിയിലേക്ക് എത്തുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. ഇടഞ്ഞുനില്‍ക്കുന്നവരെ ചേര്‍ത്തുനിര്‍ത്താനാണ് ശ്രമങ്ങളെല്ലാം.
അനുകൂലമായ രാഷ്ട്രീയസാഹചര്യം വഴക്കുണ്ടാക്കി നശിപ്പിക്കരുതെന്ന് പറയുകയാണ് മുതിര്‍ന്ന നേതാവ് എ.കെ.ആന്‍റണി. സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയില്‍ സര്‍ക്കാരിനെ പുകഴ്ത്തിയ ശശി തരൂര്‍ അതെല്ലാം തിരുത്തി പാര്‍ട്ടി ലൈനിലേക്ക് വന്നിരിക്കുന്നു. മറുവശത്ത് മൂന്നാമതും പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസത്തോടെ ആവര്‍ത്തിക്കുകയാണ് സിപിഎം സംസ്ഥാനസെക്രട്ടറി.
പിണറായിക്ക് മൂന്നാമൂഴം കിട്ടണമെന്ന് ആഗ്രഹിക്കുന്നവരില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമുണ്ടെന്നും പറയുന്നു എം.വി.ഗോവിന്ദന്‍. കൗണ്ടര്‍ പോയിന്‍റ് ചോദിക്കുന്നു.. ഐക്യത്തിന് ബലമുണ്ടോ?