കുട്ടികള്‍ കുറ്റവാളികളാകുന്ന കുറ്റകൃത്യങ്ങള്‍ കേരളത്തിന്റെ ഉറക്കം കെടുത്തുന്ന തരത്തില്‍ വര്‍ധിക്കുകയാണ്. വിഷയം ഇന്ന് നിയമസഭയില്‍ ഉന്നയിക്കപ്പെടുകയും പഠനം നടത്തി എന്തു നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തു. പ്രധാന പ്രശ്നമെന്നംഗീകരിച്ച് മറുപടി നല്‍കിയ മന്ത്രി എല്ലാ തലത്തിലുമുള്ള വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് പഠനം നടത്തി നടപടിക്കൊരുങ്ങുന്നുവെന്നും അറിയിച്ചു. അക്രമവാസന പെരുകുന്നു, അക്രമം ആഘോഷിക്കപ്പെടുന്നു. ലഹരി മാത്രമല്ല ഹിംസ ലഹരിയായി മാറുന്ന പ്രവണത കുട്ടികളില്‍ വളരുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. ഹിംസ ലഹരിയാകുന്നത് കുട്ടികളില്‍ മാത്രമാണോ?