cp

കളമശേരി പോളിയിലെ കഞ്ചാവില്‍ നിന്നുയര്‍ന്ന രാഷ്ട്രീയപ്പുക കെട്ടടങ്ങുന്നില്ല. ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് പൂര്‍വ വിദ്യാര്‍ഥികളെ ഇന്ന് പൊലീസ് പിടിച്ചു. അവരുടെ രാഷ്ട്രീയം KSU. കോളേജ് കാലത്ത് ഇവര്‍ കെ.എസ്.യുവിന്‍റെ അംഗത്വ ക്യാംപെയ്നില്‍ പങ്കെടുക്കുന്ന ചിത്രമടക്കം പുറത്തുവിട്ട് ആരോപണം തിരിച്ചുവച്ചു ഇന്ന് SFI. എന്നാല്‍ അതേ നേരത്ത്, നിരപരാധിയെന്നും ജീവിതത്തില്‍ ഇന്നേ വരെ കഞ്ചാവ് ഉപയോഗിച്ചിട്ടില്ല എന്ന് SFI നേതൃത്വം ഇന്നലെ വിശേഷിപ്പിച്ച കോളജ് യൂണിറ്റ് സെക്രട്ടറി, ഈ കേസിലെ പ്രതി ‘അഭിരാജിനെ’ ഇന്ന് സംഘടന പുറത്താക്കി.  ക്യാംപസുകളിലെ ലഹരി വ്യാപനത്തിന് പിന്നില്‍ SFI എന്ന് ആഞ്ഞടിച്ച് ചെന്നിത്തലയും വി.ഡി. സതീശനും രംഗം ചൂടാക്കിയപ്പോള്‍.. ‘ചിലര്‍ക്ക് ലഹരിയല്ല, SFIയും സര്‍ക്കാരുമാണ് പ്രധാനപ്രശ്നമെന്ന് ’ മന്ത്രിമുഹമ്മദ് റിയാസിന്‍റെ മറുപടി. ലഹരിയോ SFIയോ പ്രശ്നം?

ENGLISH SUMMARY:

The political controversy surrounding the Kalamassery Polytechnic drug case continues to escalate. Police arrested two former students linked to KSU for allegedly supplying cannabis to the campus. SFI countered the allegations by releasing images of them participating in KSU membership campaigns. Meanwhile, SFI expelled Abhiraj, the college unit secretary, despite previously defending him. As opposition leaders Ramesh Chennithala and V.D. Satheesan blamed SFI for campus drug issues, Minister Mohammed Riyas responded, stating that some see SFI and the government as bigger issues than drug abuse.