ഭിന്ന രാഷ്ട്രീയമുള്ളവർ പരസ്പരം കണ്ടാൽ ഉരുകിപ്പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ ഗവർണറുടെ സാന്നിധ്യത്തിൽ ധനമന്ത്രി നിർമ്മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദുരൂഹത ആരോപിച്ച രമേശ് ചെന്നിത്തലക്കാണ് നിയമസഭയിലെ മറുപടി.

ഗവർണർ ബിജെപിക്കും മുഖ്യമന്ത്രിക്കും ഇടയിലെ പാലമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച ചെന്നിത്തല നിർമ്മല സിതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ എന്താണ് ചർച്ച ചെയ്തതെന്ന്  വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

പക്ഷേ പൊതുകാര്യങ്ങള്‍ എന്നല്ലാതെ എന്താണെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ അന്വേഷണം നടക്കുന്നതിനിടെ, ബന്ധപ്പെട്ട വകുപ്പിന്‍റെ കൂടി ചുമതലയുള്ള നിര്‍മല സീതാരാമനെ പിണറായി കണ്ടതില്‍ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി നേതാവും മുന്‍ ഡി.ജി.പിയുമായ ജേക്കബ് തോമസും ആരോപിച്ചിരുന്നു. കാണാം കൗണ്ടര്‍പോയന്റ്. 

കേന്ദ്രമന്ത്രി–മുഖ്യമന്ത്രി ചര്‍ച്ച എന്തിന്? സൗഹൃദസന്ദര്‍ശനം ആരുടെ ആവശ്യം... ​| Counter Point: