പരമ്പരാഗത രീതികളും ഗ്രൂപ്പ് സമവാക്യങ്ങളും മാറ്റി, മുന്‍കേന്ദ്രമന്ത്രി ബിസിനസ് പ്രഫഷണലുമായ രാജീവ് ചന്ദ്രശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നു. എം.ടി. രമേശ്, ശോഭാസുരേന്ദ്രന്‍ എന്നിവര്‍ അടക്കം ഇടംപിടിച്ച സാധ്യാതാപട്ടികയില്‍ നിന്നാണ് കേന്ദ്ര നേതൃത്വം പുതിയ ഇംപാക്ട് പ്ലെയറെ, ബിജെപിയെ നയിക്കാന്‍ ഇറക്കുന്നത്. സര്‍വ്വ സമ്മതാനായാണോ രംഗപ്രവേശനം എന്ന ചോദ്യത്തിന് ഇതുവരെ അതെ എന്ന ഉത്തരം മാത്രം. എന്നാല്‍, രാജീവ് പത്രിക സമര്‍പ്പിക്കുമ്പോള്‍ ശോഭാ സുരേന്ദ്രന്‍റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. വാഹനം കിട്ടാന്‍ വൈകിയതാണ് കാരണമെന്ന് പിന്നീട് വിശദീകരണം. രാജീവ് മാറ്റത്തിന്‍റെ പ്രതീകമാണെന്ന് സുരേഷ് ഗോപി. പുതിയ അധ്യക്ഷന് 30 വര്‍ഷത്തെ അനുഭവ പരിചയമുണ്ടെന്ന് കെ.സുരേന്ദ്രന്‍.. കൗണ്ടര്‍പോയ്ന്‍റ് ചോദിക്കുന്നു– ‘അധ്യക്ഷപരീക്ഷണം’പാസാകുമോ ?