വെട്ടിച്ചുരുക്കിയിട്ടും എമ്പുരാന് സിനിമയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല. പൃഥ്വിരാജിന്റേത് ദേശവിരുദ്ധരുടെ ശബ്ദമെന്നാണ് ആര്.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍ പുതിയ ലേഖനത്തില്‍ വിശേഷിപ്പിച്ചത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെ അർബൻ നക്സലെന്ന് വിളിച്ചാണ് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ അധിക്ഷേപിച്ചത്.. ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ പോസ്റ്റ് പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും തിരക്കഥാകൃത്ത് മുരളി ഗോപി അത് പാടേ അവഗണിച്ചതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. എമ്പുരാന് ഇറങ്ങാതിരിക്കാന്‍ വരെ ചിലര്‍ ശ്രമിച്ചെന്നാണ് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍ ഇന്ന് മനോരമ ന്യൂസിനോട് പറഞ്ഞത്. സിനിമയ്ക്കെതിരെയുള്ള സംഘപരിവാർ ആക്രമണത്തെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി പി.രാജീവും, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയും വിമർശിച്ചത്. എമ്പുരാൻ സിനിമ എല്ലാവരും കാണണമെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. കൗണ്ടര്‍ പോയിന്റ് ചര്‍ച്ച ചെയ്യുന്നു. എമ്പുരാന്റെ എതിരാളിയാര്?