TOPICS COVERED

രാഷ്ട്രീയസമ്മര്‍ദങ്ങള്‍ക്കൊടുവില്‍ എമ്പുരാന്‍ സ്വയം 24 വെട്ടു വെട്ടി. കലാപം നടന്നത് 2002ല്‍ എന്നു കാണിക്കുന്നത് നീക്കം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമം നടക്കുന്ന രംഗങ്ങള്‍ നീക്കി. ബജറംഗി എന്നറിയപ്പെട്ട വില്ലന്റെ പേര് ബല്‍ദേവ് എന്നാക്കി. NIA എന്ന പരാമര്‍ശവും ഒഴിവാക്കി. നന്ദി രേഖപ്പെടുത്തിയ കാര്‍ഡില്‍ നിന്ന് സുരേഷ്ഗോപിയുടെ പേരും ഒഴിവാക്കി. അത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെട്ടിത്തിരുത്തിയ എംപുരാനായിരിക്കും നാളെ മുതല്‍ പ്രദര്‍ശിപ്പിക്കുക. മോഹന്‍ലാലിനറിയാത്തതൊന്നും സിനിമയില്‍ ഇല്ലെന്ന് ആന്റണി പെരുമ്പാവൂര്‍ ഇന്ന് പ്രിഥ്വിരാജിന് പിന്തുണയറിയിച്ചു വെളിപ്പെടുത്തി. ഇത് വെറും ബിസിനസ് തന്ത്രമാണെന്നു സുരേഷ്ഗോപി ആരോപിച്ചതും ഇന്നാണ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച െചയ്യുന്നു. തന്ത്രമോ സമ്മര്‍ദമോ?

ENGLISH SUMMARY:

Facing political pressure, Empuraan has undergone 24 edits, removing references to the 2002 riots, NIA, and changing the villain’s name from Bajrangi to Baldev. Violent scenes against women and children have also been cut. Union Minister Suresh Gopi’s name was removed from the thank-you card, reportedly at his request. Producer Antony Perumbavoor affirmed that Mohanlal is aware of all decisions, while Suresh Gopi dismissed the changes as a mere business strategy. The debate continues: strategy or pressure? Counterpoint discusses the issue.