വഖഫ് ബില്ലില്‍ അല്പസമയത്തിനകം ലോക്സഭയില്‍ വോട്ടെടുപ്പ് നടക്കും. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ വഖഫ് ബില്ലില്‍ മുസ്ലിം വിരുദ്ധമായി ഒന്നും ഇല്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. 'ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കാന്‍ നീക്കം; ലക്ഷ്യം വോട്ട് ബാങ്കെന്നും അമിത് ഷാ. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് കേന്ദ്രത്തിന്റെ അജന്‍ഡയെന്ന് കെ.സി.വേണുഗോപാല്‍. ബില്ല് വഖഫിനുമേലുള്ള കടന്നുകയറ്റമെന്ന് കെ.രാധാകൃഷ്ണന്. വഖഫില്‍ കുരുങ്ങുന്നതാരാണ്?