TOPICS COVERED

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ  കുറ്റപത്രം. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ.  കേന്ദ്രകമ്പനി കാര്യവകുപ്പ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതോടെ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ വിചാരണ നടക്കും. വീണയുടെ ഇടപാട് നിയമപരമെന്നു വാദിച്ച മുഖ്യമന്ത്രിയും അതേ നിലപാട് ഏറ്റുപാടിയ സി.പി.എമ്മും എന്തു നിലപാടെടുക്കും? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മകള്‍ സാമ്പത്തികകുറ്റകൃത്യത്തില്‍ പ്രതിയാകുമ്പോള്‍ മുഖ്യമന്ത്രി എന്തു പറയും?

ENGLISH SUMMARY:

The Serious Fraud Investigation Office (SFIO) has filed a charge sheet against Veena Vijayan, the daughter of Chief Minister Pinarayi Vijayan, in connection with the case. Exalogic, Shashidharan Karth and CMRL, along with their associated entities, are named as accused. The investigation reveals that Veena Vijayan received ₹2.70 crore without providing any services in return.