. വഖഫ് ഭേദഗതി ബില്ലിലൂടെ മുനമ്പം പ്രശ്നത്തിന് പരിഹാരമായതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുനമ്പം ജനത നന്ദി പറയുന്ന പരിപാടി അല്‍പം മുന്‍പ് മുനമ്പത്തു നടന്നു. കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് പരിപാടിക്കായി ഡല്‍ഹിയില്‍ നിന്ന് മുനമ്പത്തെത്തിയത്. പക്ഷേ മന്ത്രി ഇവിടെയെത്തി ചോദ്യങ്ങള്‍ക്കു മറുപടിയായി പറയുന്നു, മുനമ്പത്തിന് ഭേദഗതി കൊണ്ട് പരിഹാരമൊന്നുമായിട്ടില്ല. അതിന് ഇപ്പോള്‍ നടക്കുന്ന നിയമപ്രക്രിയ തന്നെ ശരണം എന്ന്. നന്ദി മോദി പരിപാടിയിലും കൂടെയുണ്ടെന്നാവര്‍ത്തിച്ച മന്ത്രി കുറച്ചു നാളുകള്‍ കൊണ്ട് പരിഹാരമാകും എന്നും പറഞ്ഞു. പ്രതീക്ഷിച്ചത് പ്രഖ്യാപനമെന്നും അതില്ലാത്തതില്‍ നിരാശയെന്നും സമരസമിതി. അപ്പോള്‍ പിന്നെ മുനമ്പം ജനതയെക്കൊണ്ട് ബി.ജെ.പി. മോദിക്ക് നന്ദി പറയിപ്പിച്ചതെന്തിനാണ്? അപ്പഴേ പറഞ്ഞതല്ലേയെന്ന ചോദ്യവുമായി കോണ്‍ഗ്രസും സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പരിഹാരമാകും മുന്നേ നന്ദി പറയിപ്പിച്ചതെന്തിന്?