kavya-ajith2

 

സംഗീത വഴിയില്‍ വിജയങ്ങള്‍ കൊയ്യുകയാണ് പിന്നണി ഗായികയും വയലിനിസ്റ്റുമായ കാവ്യ അജിത്. പാടി അഭിനയിച്ച ലാ മ്യൂസിക്ക എന്ന സ്പാനിഷ്–തമിഴ് ഫ്യൂഷന്‍ കവറിന് മികച്ച പ്രതികരണം ലഭിച്ചതിലൂടെ കൂടുതല്‍ ശ്രദ്ധേയയായി.

 

പിന്നണിഗാന രംഗത്തും ലൈവ് ഷോകളിലും സജീവം, വയലിനിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയ. അങ്ങനെ വിവിധ മേഖലകളില്‍ സംഗീതവുമായി നിറയുകയാണ് കാവ്യ അജിത്. പാരമ്പര്യമായി ലഭിച്ചതാണ് സംഗീതത്തോടുള്ള അടങ്ങാത്ത സ്നേഹം. വിഷ്ണു ഉദയന്‍ സംവിധാനം ചെയ്ത ലാ മ്യൂസിക്ക എന്ന ഫ്യൂഷന്‍ കവറിലൂടെ പാട്ടിന്‍റെ പുതിയ സാധ്യതകളിലേക്കാണ് കാവ്യ നടന്നുകയറുന്നത്.

 

പിന്നണിഗാന രംഗത്തേക്ക് അപ്രതീക്ഷിതമായാണ് എത്തിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ പാടി. സ്വന്തമായൊരു മ്യൂസിക് ബാന്‍റ് സ്വപ്നമാണ്. കര്‍ണാടിക് സംഗീതജ്‍ഞ കമല സുബ്രഹ്മണ്യത്തിന്‍റെ കൊച്ചുമകളാണ് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ കാവ്യ.