sharika

സെറിബ്രല്‍ പാള്‍സിയെ മനക്കരുത്ത് കൊണ്ട് അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസ് സ്വന്തമാക്കിയിരിക്കുകയാണ് കൊയിലാണ്ടി കീഴരിയൂര്‍ സ്വദേശി എ.കെ. ശാരിക. സര്‍ക്കാര്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശാരിക വീല്‍ചെയറില്‍ ഇരുന്നാണ് ഈ അതൂല്യനേട്ടം കൈവരിച്ചത്.   

ആത്മവിശ്വാസത്തിന്‍റെ ചിറകിലാണ് ശാരികയെന്ന കൊച്ചുമിടുക്കിയുടെ യാത്ര. ഈ പുഞ്ചിരി നല്‍കുന്ന ഊര്‍ജം മാത്രമാണ് കരുത്ത്. 

ഇടതുകൈയ്യിലെ മൂന്ന് വിരലുകള്‍ മാത്രം ചലിപ്പിക്കാനാകുന്ന ശാരിക വീല്‍ചെയറിലിരുന്നാണ് രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയതും വിജയക്കൊടി നാട്ടിയതും. ഖത്തറില്‍ ഡ്രൈവറാണ് അഛ്ഛന്‍ ശശി. വിവരമറിഞ്ഞപ്പോള്‍ ആനന്ദകണ്ണീര് കൊണ്ട് വാക്കുകള്‍ മുറിഞ്ഞുപോകുന്നു അച്ഛന്. 

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഐഎഎസ് പരിശീലനം ലഭ്യമാക്കാന്‍ ഡോ. ജോബിന്‍ എസ്. കൊട്ടാരം ആരംഭിച്ച ചിത്രശലഭം പരിശീലന പദ്ധതിയാണ് ശാരികയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയത്. ഒണ്‍ലൈന്‍ വഴിയായിരുന്നു പഠനം. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി ആവുന്നത് ചെയ്യണം. അതിനായി ഒരു സമഗ്രപദ്ധതി ആവിഷ്ക്കരണം. ഇതാണ് ലക്ഷ്യം.