20 വർഷത്തിലധികമായി ശാസ്ത്രീയ നൃത്തരംഗത്ത് സജീവമാണ് രാജശ്രീ വാര്യർ.ഭരതനാട്ട്യത്തിൽ ചിട്ട കൈവിടാതെ എന്നും പുതുമകൾ അവതരിപ്പിച്ച് കൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണ, മഹാഭാരതത്തിലെ ശിഖണ്ഡിനിയുടെ മനോവ്യാപാരങ്ങൾ ഹൃദ്യമായി അവതരിപ്പിച്ചാണ് രാജശ്രീ വാര്യർ ആസ്വാദകർക്ക് മുന്നിലെത്തിയത്.