ഡോക്ടർ പാട്ടുകാരിയാണെങ്കിൽ എന്തുണ്ട് കാര്യം ? കോവിഡിനെ പാട്ടുംപാടി നേരിടാൻ രോഗികൾക്ക് അത്മവിശ്വാസം പകർന്ന ഒരു ഡോക്ടറുണ്ട് തൃശൂർ അവണിശ്ശേരി FHC യിൽ. പിന്നണി ഗായിക കൂടിയായ ഡോ. ബിനീത രഞ്ജിത്ത്. ഡോക്ടറുടെ പുതിയ ചുവടുവയ്പ് സംഗീത സംവിധായികയായിട്ടാണ്. ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ ഫേസ്ബുക്ക് വാളിൽ കുറിച്ച എട്ടുവരി കവിത ബിനീതയ്ക്ക് വെറുതെ വായിച്ചു പോകാൻ തോന്നിയില്ല. സ്വന്തമായി ഈണമിട്ട് ബിനീത പാടി. അങ്ങനെയാണ് 'പ്രണയവർഷം' എന്ന വീഡിയോ പിറന്നത്. പുലർവേളയിൽ ഡോ. ബിനീതയാണ് ഇന്ന് അതിഥി.