vishu-kannan

വിഷുവിന് കണികണ്ടുണരാന്‍ ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ തയ്യാറായി. കോഴിക്കോട്ടെ വിപണിയില്‍  ചാരുത പകര്‍ന്ന് നൂറുകണക്കിന് വിഗ്രഹങ്ങളാണ് അണിനിരന്നിരിക്കുന്നത്. വിഷു അടുത്തതോടെ ആവശ്യക്കാരുമേറി.

കൊടും ചൂടില്‍ വാടി തളരാതെ പാതയോരത്തെ തണലില്‍ വിശ്രമിക്കുകയാണ് ഉണ്ണിക്കണ്ണന്മാര്‍. കാഴ്ചയില്‍ അത്രമേല്‍ ഭംഗിയുള്ളതു കൊണ്ടു തന്നെ ആരും അല്പനേരമൊന്ന് നോക്കി നിന്ന് പോകും. ദേശീയ പാതയില്‍ കോഴിക്കോടിനും കൊയിലാണ്ടിക്കുമിടയിലൂടെ യാത്ര ചെയ്യുന്നവരുടെയെല്ലാം ശ്രദ്ധ  പതിക്കുക വിവിധ വര്‍ണങ്ങള്‍ നിറഞ്ഞ ഈ ശ്രീകൃഷ്ണ വിഗ്രഹത്തിലാവും..

പൈക്കളോടൊപ്പവും ഓടക്കുഴലൂതിയും വിവിധ ഭാവങ്ങളിലുള്ളതാണ് കണ്ണന്‍റെ വിഗ്രഹങ്ങള്‍. രാജസ്ഥാനില്‍ നിന്നെത്തി, കോഴിക്കോട് താമസമാക്കിയവരാണ് കൃഷ്ണ വിഗ്രഹ നിര്‍മാണത്തിനു പിന്നില്‍. 25 വര്‍ഷമായി ഇതു തുടരുന്നു. 50 മുതല്‍ 1500 രൂപ വരെയുള്ള ശ്രീകൃഷ്ണ വിഗ്രഹമാണ് ഇവിടെയുള്ളത്. ഓരോ വര്‍ഷവും ആവശ്യക്കാരുടെ എണ്ണവും കൂടുകയാണ്.. 

Vishu special Krishna statues in Kozhikode