vishnu-govind

ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥയെഴുതുന്ന ഗൂഢാലോചന തിയറ്ററുകളിൽ. ഹാസ്യത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിൽ ധ്യാൻ, അജു വർഗീസ്, വിഷ്ണു ഗോവിന്ദ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.  തോമസ് സെബാസ്റ്റ്യനാണ് സംവിധാനം. 

മെക്സിക്കന്‍ അപാരത ചെയ്തു കഴിഞ്ഞപ്പോഴാണ് ‘ഗൂഢാലോചന’യെക്കുറിച്ചുള്ള ചർച്ച നടക്കുന്നതെന്നു വിഷ്ണു ഗോവിന്ദ് പറഞ്ഞു. നീരജാണ് തന്നെ റഫർ ചെയ്തത്. ഗൂഢാലോചനയിലെ റോൾ തനിക്കു അനുയോജ്യമാകുമെന്നു ധ്യാനിനു തോന്നി. ചിത്രത്തിന്റെ ടീം തന്റെ സുഹൃത്തുക്കളാണ്. അതിന്റെ ഒരു ഇംപാക്ട് അഭിനയിക്കുമ്പോൾ ഉണ്ടായിരുന്നുവെന്നും വിഷ്ണു മനോരമ ന്യൂസ് പുലർവേളയിൽ പറഞ്ഞു.

വിനയന്റെ മകൻ വിഷ്ണു വിനയ് നായകനാകുന്ന ഹിസ്റ്ററി ഓഫ് ജോയ് സംവിധാനം ചെയ്തുകൊണ്ടാണ് വിഷ്ണു ഗോവിന്ദ് രംഗത്തു വരുന്നത്. ചിത്രം ഉടൻ റിലീസാകും. അതിനിടയിൽ വിഷ്ണു ഗോവിന്ദ് ഒരു മെക്സിക്കൻ അപാരതയിൽ അഭിനയിച്ചു. റോൾ ക്ലിക്കായതോടെ തിരക്കുള്ള താരമായി. കുറഞ്ഞ മാസത്തിനുള്ളിൽ പത്തോളം പ്രമുഖ സിനിമകളിൽ അഭിനയിച്ചു. ലവകുശ, വില്ലൻ, വിമാനം തുടങ്ങിയവയിൽ നല്ല റോളുകൾ. ഗൂഢാലോചനയിലും പ്രതീക്ഷകളേറെയാണ് താരത്തിന്.