short-film-actors

യു ട്യൂബില്‍ പോസ്റ്റുചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷങ്ങള്‍ കണ്ട ഒരു ഹ്രസ്വചിത്രം. എന്‍റെ ഹൃദയത്തിന്റെ വടക്കുകിഴക്കേ അറ്റത്ത്. സിനിമാമേഖലയിലെ പ്രമുഖരുടെ വരെ പ്രശംസപിടിച്ചുപറ്റിയ ആ ഹ്രസ്വചിത്രത്തിലെ നായകനും നായികയും സംസാരിക്കുന്നു. 

വിമര്‍ശനങ്ങള്‍ ചിലതുണ്ടെങ്കിലും ചെ‌റിയചിത്രം വലിയ പ്രശംസപിടിച്ചുപറ്റിയ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ബിബിന്‍ മത്തായിയും അനീഷ ഉമ്മറുമാണ് യഥാക്രമം വൈദികന്റെയും പെണ്‍കുട്ടിയുടെയും വേഷങ്ങള്‍ ഭംഗിയാക്കിയത്. ഗുജറാത്തില്‍ ജനിച്ചുവളര്‍ന്ന് പിന്നീട് എയര്‍ ഹോസ്റ്റസായും സുംബ ഇന്‍സ്ട്രക്ടറായുമൊക്കെ പലവഴികള്‍ താണ്ടിയാണ് അഭിനയമെന്ന വലിയ ആഗ്രഹത്തിലേക്ക് അനീഷ എത്തിയത്. ഇതിനകം ചില ചിത്രങ്ങളില്‍ ചെറിയവേഷങ്ങളില്‍ അഭിനയിച്ച അങ്കമാലിക്കാരന്‍ ബിബിന്‍ മത്തായി താന്‍ ആദ്യമായി വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലുമാണ്.  

സംവിധായകന്‍ അനൂപ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയത്. ഹ്രസ്വചിത്രം ഹിറ്റായതോടെ സിനിമയിലേക്കുള്ള ഒാഫറുകളും എത്തിത്തുടങ്ങി. വീഡിയോ കാണാം.