കഥ പറഞ്ഞ കഥ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. പേരില്‍ കൗതുകം നിറയുന്ന സിനിമ ഡോ. സിജു ജവഹര്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഗായകന്‍ സിദ്ധാര്‍ഥ് മേനോന്‍ നായകവേഷത്തിലെത്തുന്ന സിനിമയില്‍ തരുഷിയാണ് നായിക. ഷാഹീന്‍ സിദ്ദിഖ് , രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍ എന്നിവരും മികച്ചവേഷങ്ങളിലുണ്ട്. ഗായിക സിതാര കൃഷ്ണകുമാര്‍, ജെയ്സണ്‍ ജെ.നായര്‍ എന്നിവരാണ് സംഗീതം നിര്‍വഹിച്ചത്. പശ്ചാത്തലസംഗീതം ബിജിബാല്‍. പാബ്ലോ സിനിമ നിര്‍മിച്ച കഥ പറഞ്ഞ കഥയുടെ ക്യാമറാമാന്‍ സുധീര്‍ സുരേന്ദ്രനാണ്. ഷാഹീന്‍ സിദ്ദിഖ് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.