മലയാളത്തിന്‍റെ പ്രിയ സംഗീത സംവിധായകന്‍ എം.എസ്. ബാബുരാജിന്‍റെ ഓര്‍മ്മകള്‍ക്ക് 42 വയസ്. ജീവതത്തെ സംഗീതവും, സംഗീതത്തെ ജീവിതവുമാക്കിയ ബാബുരാജ് മലയാള ചലച്ചിത്ര ഗാനാസ്വാദകര്‍ക്ക് സമ്മാനിച്ചത് അറുനൂറിലധികം പാട്ടുകളാണ്.
1960 ല്‍ പുറത്തിറങ്ങിയ ഉമ്മ എന്ന ചിത്രത്തിലെ പാട്ടാണിത്. എം.എസ്. ബാബുരാജും പി. ഭാസ്ക്കരനും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രം. ഈ പാട്ടിലൂടെയാണ് ബാബുരാജ് മലയാള സിനിമാ സംഗീത ലോകത്ത് തന്‍റെ സ്ഥാനം ഉറപ്പിച്ചതെങ്കിലും അതിനും മൂന്ന് വര്‍ഷം മുമ്പായിരുന്നു അരങ്ങേറ്റം. 1957 ല്‍ പുറത്തിറങ്ങിയ മിന്നാമിനുങ്ങാണ് ആദ്യം ചിത്രം.
1964 ല്‍ പുറത്തിറങ്ങിയ ഈ പാട്ട് മലയാള സംഗീതാസ്വാദകരുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്ന ഒന്നാണ്. പിന്നാലെ പുറത്തിറങ്ങിയ ഒരു പുഷ്പം മാത്രവും പ്രാണസഖിയുമടക്കമുള്ള പാട്ടുകളെല്ലാം ഹിറ്റ്.
ഹിന്ദുസ്ഥാനി സംഗീതത്തിലെ ലളിതവിഭാഗമായ ഗസല്‍ ഖവാലികളിലെ അംശങ്ങള്‍ സന്നിവേശിപ്പിച്ചായിരുന്നു ബാബുരാജിന്‍റെ സൃഷ്ടി. കേരളതനിമയില്‍ ഹരംപകരുന്ന ഒരു കൊട്ട പാട്ടുകള്‍ ബാബുരാജില്‍ നിന്ന് പിറന്നുവീണു.
അതിനിടെ മൂടുപടം എന്ന ചിത്രത്തിലൂടെ ഗായകനുമായി. 1921 മാര്‍ച്ച് 29നാണ് മുഹമ്മദ് സബീര്‍ ബാബുരാജ് എന്ന എം.എസ്. ബാബുരാജിന്‍റെ ജനനം. പിതാവില്‍ നിന്ന് പാരമ്പര്യമായി കിട്ടിയതാണ് സംഗീതവാസന. അതായത് പാട്ട് പഠിച്ചിട്ടില്ല. നാടക, പുരോഗമന പ്രസ്ഥാനങ്ങളുമായും ഏറെനാള്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു. സംഗീതം ചിട്ടപ്പെടുത്തുന്നതില്‍ അണുവിട തെറ്റാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്ന ബാബുരാജ് സ്വന്തം ജീവിതം ചിട്ടപ്പെടുത്തുന്നതില്‍ അത്ര വിജയിച്ചോ എന്ന് കൂട്ടുകാര്‍ പലപ്പോഴും സംശയം പ്രകടിപ്പിച്ചിരുന്നു.
1978 ഒക്ടോബര്‍ ഏഴിന് ബാബുരാജ് ഇഹലോക ജീവിതം വെടിയുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രായം വെറും 49 വയസ്.