TOPICS COVERED

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് എന്തും എങ്ങനെയും സൃഷ്ടിച്ചെടുക്കാവുന്ന കാലമാണ്. എന്തും ഹാക്ക് ചെയ്യാം എന്ന് പറഞ്ഞത്  ചില്ലറക്കാരനുമല്ല. ബഹിരാകാശത്ത് വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്ന  , റോക്കറ്റ് വിക്ഷേപിക്കുന്ന ലോകത്തെ ഏക പ്രൈവറ്റ് കമ്പനിയുടെ ഉടമയും കൂടിയായ ഇലോണ്‍ മസ്ക്. ഇവിഎമ്മുകളുടെ സുതാര്യതയെക്കുറിച്ച് രാജ്യത്ത് വലിയ ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ മസ്ക് പറഞ്ഞതാണോ യാഥാര്‍ഥ്യം എന്ന് ചിന്തിക്കേണ്ടതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ജനാധിപത്യപ്രക്രിയയയാണ് നമ്മുടെ തിരഞ്ഞെടുപ്പ്. അതിന്‍റെ സുതാര്യതയെക്കുറിച്ച് ഒരു  ആശങ്ക ഉയരുന്നെങ്കില്‍ അത് വിശദീകരിക്കേണ്ട ഉത്തരവാദിത്തം ആര്‍ക്കാണ്? സുതാര്യത തുറന്നുകാട്ടാന്‍ എന്തിനാണ് മടി? ടെക്നോളജിയില്‍ മസ്കിനെ വെല്ലുവിളിക്കുകയാണോ പോംവഴി? 

ENGLISH SUMMARY:

Talking point on distrust evm