Talking_Point_HD-n

TOPICS COVERED

പാര്‍ട്ടിയിലെ മുന്‍ യുവനേതാവ്  മനു തോമസിന് നല്‍കാന്‍ സിപിഎമ്മിന് മറുപടിയുണ്ടോ? സിപിഎം സംസ്ഥാന സമിതിയംഗവും ഖാദി ബോര്‍ഡ്   ചെയര്‍മാനും കൂടിയായ പി.ജയരാജനെതിരെ ആരോപണം ഉയരുമ്പോള്‍ മറുപടി പറയേണ്ട  ഉത്തരവാദിത്തം പാര്‍ട്ടിക്കുമാത്രമല്ല, സര്‍ക്കാരിനു കൂടിയാണ്.

നിയമസഭയില്‍ പ്രതിപക്ഷം ചോദിക്കുന്നത് ജനങ്ങളുടെ കൂടി ചോദ്യമാണ്. അതിന് മറുപടി പറയണം ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍,  അതറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.

തിരുത്തും തിരുത്തും എന്ന് തിരഞ്ഞെടുപ്പിന് ശേഷം ആവര്‍ത്തിച്ചു പറഞ്ഞിട്ടും, തിരുത്തുന്നവരെ തുരത്തുന്നതാണോ പാര്‍ട്ടി നയം? പി.ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷണം അര്‍ഹിക്കുന്നില്ലേ?

 

പി.ജയരാജനും മനു തോമസും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ മാത്രമായി ചുരുക്കാമോ ഈ ആരോപണങ്ങളെ  ? ചോദ്യങ്ങളിങ്ങനെ തുടരെ തുടരെ ഉയരുമ്പോള്‍ എത്രകാലം തുടരും ഈ മൗനം?