ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യവുമായി ഒ.ആര്‍ കേളു മന്ത്രിസഭയിലേക്കെത്തുമ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരം കൂടിയാണ്.CPM സംസ്ഥാന സമിതി  അംഗമാകുന്ന  പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ നേതാവായ അദ്ദേഹം ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റാണ്.ഗ്രാമ പഞ്ചായത്തംഗം എന്ന നിലയില്‍ തുടങ്ങി രണ്ടു തവണ പഞ്ചായത്ത് പ്രസിഡന്റ്,ബ്ളോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ ജനപിന്തുണ തെളിയിച്ച അദ്ദേഹം മന്ത്രിയായിരുന്ന പി.കെ ജയലക്ഷ്മിയെ 2016 ല്‍ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.അന്നു മുതല്‍ മാനന്തവാടി മണ്ഡലത്തിന്റെ പ്രതിനിധിയായ ഇതുവരെ പരാജയമറിയാത്ത  നേതാവാണ് ഞാറാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.ആമുഖമായി ഇത്രയും പറഞ്ഞത് കെ.രാധാകൃഷ്ണനു പകരം മന്ത്രിസഭയിലേക്കെത്തുന്ന ഒ.ആര്‍ കേളുവിന് രാധാകൃഷ്ണന്‍ വഹിച്ചിരുന്ന വകുപ്പുകള്‍ എല്ലാം പ്രത്യേകിച്ച്  ദേവസ്വം വകുപ്പ് നല്‍കാത്തതില്‍ ചോദ്യങ്ങള്‍ ഉയരുന്നതുകൊണ്ടാണ്  .നിയുക്ത മന്ത്രി ഒ.ആർ.കേളുവിനോട് സിപിഎം കാണിച്ചത് വിവേചനമെന്ന് ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോർഡിനേറ്റർ എം.ഗീതാനന്ദൻ. ദേവസ്വം വകുപ്പ് നൽകാതിരുന്നത് മോശപ്പെട്ട സന്ദേശം നൽകുമെന്നും സിപിഎം സവർണപ്രീണനം നടത്തുന്നുവെന്ന വ്യാഖ്യാനവുമുണ്ടെന്നും അദ്ദേഹം പറയുന്നു

വകുപ്പുകൾ വെട്ടിക്കുറച്ച് കേളുവിനോട് കാട്ടിയത് നീതി നിഷേധമെന്നും സി.പിഎമ്മിന്റെ തമ്പ്രാന്‍ നയത്തിന്റെ ഇരയാണ് അദ്ദേഹമെന്നും BJP സംസ്ഥാന അധ്യക്ഷന്‍  കെ സുരേന്ദ്രന്‍  നല്ല നേതാവായ കേളുവിന് എന്തുകൊണ്ട് ദേവസ്വം നല്‍കിയില്ല എന്നത് മുഖ്യമന്ത്രിക്കു മാത്രമേ അറിയൂ എന്ന് AICC സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവിന് മൂന്നു വര്‍ഷം മുന്‍പ് ദേവസ്വം വകുപ്പ് നല്‍കിയപ്പോള്‍ സാമൂഹിക നീതി ഉയര്‍ത്തിപ്പിടിച്ച നവോത്ഥാന നിലപാടെന്ന് കയ്യടി ഉയര്‍ന്നിടത്തു നിന്നാണ് അതേ വകുപ്പിന്റെ പേരില്‍ ചോദ്യങ്ങള്‍ ഉയരുന്നത്.ഈ പശ്ചാത്തലത്തില്‍ ടോക്കിങ് പോയിന്റില്‍ നമ്മള്‍ സംസാരിക്കുന്നു.....ഒറ്റ വകുപ്പില്‍ ഒതുക്കിയോ?

Talking point about why the new minister of pinarayi vijayan cabinet or kelu get sc st welfare department only: