cm-muthalee

മുഖ്യമന്ത്രിയുടെ വീടിന്‍റെ അടുക്കളവരെ കയറാന്‍ ഒരു മുതലാളിക്ക് സ്വാധീനമുണ്ടെന്ന കരമന ഹരിയുടെ ആരോപണത്തി‍ല്‍ മൂന്ന് ദിവസമായിട്ടും വ്യക്തതയില്ല.  ജില്ലാകമ്മിറ്റിയില്‍ ആവശ്യപ്പെട്ടെങ്കിലും കരമന ഹരി മറുപടി പറയാത്തതോടെയാണ്  മുതലാളി ആരെന്ന ചര്‍ച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളില്‍ തന്നെ ഉയരുന്നത്. തെറ്റായ ആക്ഷേപമാണെന്നും കുറെക്കാലമായി കരമന ഹരി പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുകയാണെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നു.

 

മുഖ്യമന്ത്രിക്കും  സ്പീക്കര്‍ക്കെതിരെയും തിരുവനന്തപുരം കമ്മിറ്റിയില്‍ ഉയര്‍ന്ന മുതലാളി ബന്ധത്തില്‍ ഇനി എന്തെന്ന ആകാംഷയാണ് എവിടെയും. സ്പീക്കര്‍ക്ക് ബിസിനസ് ബന്ധമുള്ളത്  ഒരു ഫാര്‍മ വ്യവസായിക്കാണെന്നും അയാളുടെ പേരും കമ്മിറ്റിയില്‍ ആക്ഷേപം ഉന്നയിച്ചര്‍ പറഞ്ഞിരുന്നു  . എന്നാല്‍ മുഖ്യമന്ത്രിയുടെ അടുക്കളവരെ എത്താന്‍ സ്വാതന്ത്ര്യമുള്ള മുതലാളി ആരെന്ന് ആക്ഷേപം ഉന്നയിച്ച കരമന ഹരി തയാറായില്ല.  അവ്യക്തമായ ആരോപണം പാടില്ലെന്നും ഏതു മുതലാളിയെന്ന് വ്യക്തമാക്കണമെന്നും കമ്മിറ്റിയില്‍ പങ്കെടുത്ത എം സ്വരാജ് ആവശ്യപ്പെട്ടിരുന്നു.

 എന്നാല്‍ കരമന ഹരി അതിന് തയാറാകാതിരുന്നതോടെ അത് ഏതു മുതലാളിയെന്ന ചര്‍ച്ച ഉയരുന്നത്. ഷംസീറിന് ബന്ധമുള്ള അതേ ഫാര്‍മ മുതലാളി തന്നെയാണോ മുഖ്യമന്ത്രിക്കും ബന്ധമുള്ളത് എന്നതാണ് ആദ്യത്തെ സംശയം. അതോ തലസ്ഥാനത്ത് റസ്റ്ററന്‍റും ബാറുമുള്ള പാര്‍ട്ടി അനുയായിയായ  മുതലാളിയാണോ എന്നത് രണ്ടാമത്തെ സംശയം. കരമന ഹരി പേര് വെളിപ്പെടുത്താത്തിടത്തോളം കാലം അത് ആരെന്ന് ഉഹാപോഹം അന്തരീക്ഷത്തില്‍ സജീവമായി നില്‍ക്കും. എന്നാല്‍ പാര്‍ട്ടിയിലെ ഉന്നതരുമായി തെറ്റിയ കരമന ഹരി അതിന്‍റെ ദേഷ്യത്തില്‍ നടത്തിയ പരാമര്‍ശമെന്നാണ് പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.  അതേ സമയം ഇതു മുതലെടുക്കാനുള്ള തയ്യാറടുപ്പിലാണ് ബിജെപി. കരമന ഹരി പാര്‍ട്ടി വിടുമെന്ന അഭ്യൂഹം പാര്‍ട്ടി കേന്ദ്രങ്ങളില്‍ ശക്തമാണ്. ഇതേപ്പറ്റിയുള്ള ചോദ്യത്തിന് ബിജെപി ഇന്നലെ നടത്തി   പ്രതികരണം ഇങ്ങനെയായിരുന്നു 

മുഖ്യമന്ത്രിക്കെതിരെ ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെ കരമന ഹരി പാര്‍ട്ടി വിടാന്‍ തയാറെടുത്താല്‍ അതു ഏതു വിധേനയും സിപിഎം തടഞ്ഞേക്കും  എന്തായാലും വ്യക്തത വരും വരെ മുതലാളി ബന്ധം ആരോപണം മുഖ്യമന്ത്രിക്ക് മേല്‍ ഒരു സംശയമായി തന്നെ നിലനില്‍ക്കപ്പെടും. 

ENGLISH SUMMARY:

There is no clarity in CPM even after three days on Karamana Hari's allegation