talking-point

TOPICS COVERED

 മലബാറിലെ പ്ലസ്‍വണ്‍ സീറ്റ് ക്ഷാമത്തിനെതിരെ  സമരപരമ്പര തുടരുന്നു. ആ സമരത്തിന്‍റെ കൂട്ടത്തിലേക്ക് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളോടൊപ്പം ഇടതുവിദ്യാര്‍ഥി സംഘടനയായ എസ്എഫഐ കൂടി ചേര്‍ന്നതോടെ വലിയ പ്രതിരോധത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.പ്രത്യേകിച്ച് വിദ്യഭ്യാസ വകുപ്പ്. പക്ഷെ അപ്പോഴും വിദ്യഭ്യാസ മന്ത്രി ഇന്ന് നിയമസഭയ്ക്കകത്തും പിന്നീട് പുറത്തും നടത്തിയ വാര്‍ത്താസമ്മേളനത്തിലും  ആവര്‍ത്തിച്ച് പറഞ്ഞുക്കൊണ്ടിരിക്കുന്നത് ചില കണക്കുകളെക്കുറിച്ചാണ്. ഇങ്ങനെ കണക്കുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നാല്‍ മലബാറിലെ സീറ്റ് ക്ഷാമം തീരുമോ എന്നുള്ളതാണ് ഒരു ചോദ്യം. സമരം ചെയ്യാത്തവരൊക്കെ സമരം ചെയ്ത് ഉഷാറാക്കട്ടെ എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. എസ്എഫ്ഐയ്ക്ക് തെറ്റിദ്ധാരണ ഉണ്ട് അത് ചര്‍ച്ചയില്‍ പരിഹരിക്കും എന്നതൊക്കെയാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ. ക്ലാസ് തുടങ്ങുമ്പോഴും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ കുട്ടികള്‍ ഇഷ്ടവിഷയം തിരഞ്ഞെടുക്കാന്‍ കഴിയാതെ, ഇഷ്ട സ്കൂള്‍ കിട്ടാതെ ഒക്കെ സീറ്റ് കിട്ടാതെ വിഷമിച്ചിരിക്കുന്നത് കാണുന്നുണ്ട്. എവിടെയാണ് പരിഹരിക്കേണ്ടത്? പ്രശ്നത്തിന്‍റെ മര്‍മ്മം കിടക്കുന്നത് എവിടെയാണ്? 

 
ENGLISH SUMMARY:

Talking point on plus one seat issue minister V Sivankutty against SFI protest