പി.എസ്.സി. കോഴ ആരോപണത്തിന്‍റെ ക്ഷീണമൊഴിയാതെ സിപിഎം. ചോദ്യങ്ങള്‍ക്ക്, അങ്ങനെയൊരു സംഗതിയേ ഇല്ല എന്ന പ്രതീതിയുണ്ടാക്കി മറുപടി പറയുന്ന പെടാപാടിലാണ് ഇന്നലെയും ഇന്നുമായി നേതാക്കള്‍. പൊതുമധ്യത്തില്‍ ഇങ്ങനെ പെരുമാറുമ്പോഴും പാര്‍ട്ടിക്കകത്ത് നടപടിയിലേക്ക് കടക്കേണ്ടി വരികയാണ് നേതൃത്വത്തിന്. ആരോപണവിധേയനായ പ്രമോദ് കോട്ടൂളിയെ പുറത്താക്കുമെന്നാണ് വിവരം. നടപടിക്ക് സംസ്ഥാന നേതൃത്വം അനുമതി നൽകിയിട്ടുണ്ട്. പാര്‍ട്ടിക്ക് മുന്‍പില്‍ പരാതി ഇല്ലാത്ത ഒരു കാര്യത്തില്‍ ഒരു സഖാവിനെതിരെ നടപടി ആലോചന എന്തുകൊണ്ട് ? എന്ന ലളിതമായ ചോദ്യം ഇവിടെ ഉയരുന്നു. അതല്ല, ഇങ്ങനെയൊരു പരാതി പൊതുമധ്യത്തില്‍ അംഗീകരിക്കാന്‍ സംസ്ഥാന–ജില്ലാ നേതൃത്വങ്ങള്‍ക്ക് പ്രയാസമെങ്കില്‍ അത് എന്തുകൊണ്ട് , എന്നതും പ്രധാനം. ഈ പശ്ചാതലത്തില്‍, ടോക്കിങ് പോയ്ന്‍റ് ചോദിക്കുന്നു. കോഴിക്കോട്ടെ സിപിഎമ്മിലെ വിഭാഗയതയുടെ പുറത്തുചാടല്‍ കൂടിയാണോ ഈ വിവാദം. ?