സമീപകാലത്ത് വീണ്ടും ഭീകരാക്രമണ വാർത്തകൾ മാധ്യമങ്ങളിൽ തുടർച്ചയായി പ്രധാനതലക്കെട്ടുകളാകുന്നു .നമ്മുടെ പ്രിയ ജവാന്മാർ രാജ്യത്തിനായി വീര മൃത്യു വരിക്കുന്നു.കശ്മീർ താഴ്വര താരതമ്യേന ശാന്തമായപ്പോൾ ഭീകരർ ലക്‌ഷ്യം വയ്ക്കുന്നത് ജമ്മുവിനെയാണ്.കഴിഞ്ഞ രണ്ടു മാസത്തിനിടെ ജമ്മുവിൽ മാത്രം 8 ഭീകരാക്രമണം ഉണ്ടായപ്പോൾ കാശ്മീരിൽ നടന്നത് ഒരാക്രമണം മാത്രമാണ്.ലോക്സഭാ തിരഞ്ഞെടുപ്പ് ശാന്തമായി നടന്നതിന് പിന്നാലെ ജമ്മു കശ്മീർ നിയമസഭാ തിരെഞ്ഞെടുപ്പും നടത്താൻ കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമീഷനും നീക്കം തുടങ്ങിയിരിക്കുകയാണ്.അതിനിടയിലാണ് ഇടവിട്ടുള്ള ഭീകരാക്രമണങ്ങൾ . ജമ്മുവിലെ സുരക്ഷയിലുണ്ടായ കുറവാണോ വീണ്ടും ആക്രമണ പരമ്പര നടത്താൻ ഭീകരർക്ക് തുണയായത്? ചൈനീസ് അതിർത്തിയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള പാക് ചൈനീസ് കൂട്ടുകച്ചവടത്തിന്റെ ബാക്കി പത്രമാണോ ഇ നുഴഞ്ഞു കയറ്റം?തുടർച്ചയായ ആക്രമണങ്ങൾ തടയാൻ കഴിയാത്തതു കേന്ദ്ര സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ വീഴ്ചയാണോ?ജമ്മുവിൽ സൈന്യത്തിന്റെയും സാധാരണക്കാരുടെയും വിലപ്പെട്ട ജീവനുകൾ നഷ്ടമാകുമ്പോൾ ടോക്കിങ് പോയിന്റിൽ ഇന്ന് നമ്മൾ സംസാരിക്കുന്നതും അതീവ ഗൗരവമുള്ള ഈ വിഷയമാണ് ...പ്രതിരോധം പാളിയോ