വെള്ളിത്തിരയുടെ ആകാശത്ത് തിളങ്ങുന്ന ചന്ദ്രനും മിന്നുന്ന താരങ്ങള്‍ മിക്കതും പൊള്ളയാണ്, അവയ്ക്കാ തിളക്കമൊന്നുമില്ല. ദുരൂഹതകള്‍ നിറഞ്ഞതാണീ ആകാശം.. എന്‍റെ വാക്കല്ല, സെക്സും വയലന്‍സും ഡ്രഗ്സും നിറഞ്ഞ മലയാള സിനിമാ ലോകത്തിന്‍റെ ഉള്ളുതുറന്നുവച്ച  ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ആമുഖമാണ്. അടിമുടി ആണധികാരം, അതിക്രമം. അതൊരവാശം പോലെ കാണുന്നവര്‍. കിടക്ക പങ്കിട്ടില്ലെങ്കില്‍ സ്ത്രീകള്‍ക്ക് അവസരമില്ല. പലവന്‍ സ്രാവുകളുമുണ്ട് ചൂഷകരുടെ കൂട്ടത്തില്‍. നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സംവിധായകന്‍ നായികനടിയെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും മൊഴി കിട്ടിയെന്ന് ഹേമാകമ്മിറ്റി. നടന്‍മാരില്‍ പലരും ലൊക്കേഷനിലെത്തുന്ന ലഹരിമരുന്ന് ഉപയോഗിച്ചെന്നും കണ്ടെത്തല്‍... നടക്കുന്ന വിവരങ്ങളുടെ നീണ്ട നിരയെ, നിങ്ങളറിയേണ്ട വിധം.. സമഗ്രമായി വിശദീകരിക്കുകയാണ്.

ENGLISH SUMMARY:

Casting couch, sexual favours: Hema Commission's shocking revelations on Malayalam film industry