'എം.വി ഗോവിന്ദന്‍ കൈ ഞൊടിച്ചാല്‍ കയ്യും കാലും വെട്ടി പുഴയില്‍ തള്ളും' എന്ന് കൊലവിളി. മുഖ്യമന്ത്രിയെ വിമര്‍ശിച്ച അന്‍വറിനെ ഒറ്റുകാരനെന്ന് വിളിച്ച് പാര്‍ട്ടി ശത്രുപക്ഷത്തേക്ക് നീക്കി നിര്‍ത്തിയിരിക്കുന്നു. നിലമ്പൂരിലെ കരുത്തനായ എംഎല്‍എയുമായി ഒരുബന്ധവും ഇനിയില്ലെന്ന് പാര്‍ട്ടി സെക്രട്ടറി ആണയിട്ട് പറഞ്ഞിരിക്കുന്നു. സിപിഐയും അന്‍വറിനെ തള്ളിപ്പറഞ്ഞു. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം വിളിയുമായി നിലമ്പൂരില്‍ സി.പി.എമ്മിന്‍റെ കൂറ്റന്‍ പ്രകടനം. ഇടതുപാളയം വിട്ടിറങ്ങുന്ന അന്‍വര്‍ ഇനിയെങ്ങോട്ടുപോകും. ഒറ്റയാനായി തുടര്‍ന്നാല്‍ അന്‍വറിന്‍റെ രാഷ്ട്രീയ ഭാവിയെന്തായിരിക്കും? ഫെയ്സ്ബുക്കില്‍ വിപ്ലവം പറഞ്ഞ് ലൈക്ക് വാരുന്ന അന്‍വറെ സൈബര്‍ സഖാക്കളും കൈവിടുമോ? ഇടതുമാറി വലതുചേരാന്‍ പ്ലാനുണ്ടോ അന്‍വറിന്? അടിതെറ്റുമോ അന്‍വറിന്?