ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം. കുടുംബത്തിന്‍റെ വൈകാരികതയെ ചൂഷണം ചെയ്യുന്നുവെന്നാണ് പരാതി. അര്‍ജുന്‍റെ പേരില്‍ സമാഹരിക്കുന്ന ഫണ്ടുകള്‍ വേണ്ടെന്നും കുടുംബം പറയുന്നു. ചൂഷണം തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് അര്‍ജുന്‍റെ മാതാപിതാക്കളും സഹോദരങ്ങളും ഇന്ന് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞു. പണം പിരിച്ചിട്ടില്ലെന്നും തെളിയിക്കട്ടെയെന്നുമാണ് മനാഫിന്റെ മറുപടി. ഇൗ വിവാദത്തില്‍ ആരുടെയും പക്ഷം പിടിക്കുകയല്ല ഈ ഒരു മണിക്കൂറില്‍, ഇമോഷണല്‍ ഡാമേജ് ഉണ്ടാകുന്ന വിഷയങ്ങളില്‍, അത് നേരിടുന്നവരോട് അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ, കരുതലോടെയും അടക്കത്തോടെയും ഇടപെടണം എന്ന ജാഗ്രതയും സൂക്ഷ്മതയും സമൂഹമാധ്യമങ്ങളുടെ അതിപ്രസരമുള്ള ഇക്കാലത്ത് എല്ലാവര്‍ക്കും വേണം എന്നൊരു ഓര്‍മപ്പെടുത്തല്‍ മാത്രം,