വീണ്ടുമൊരു മണ്ഡലകാലത്തിന് ഇനി ഒരുമാസം മാത്രമാണ് ബാക്കി. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തുന്ന തീര്‍ഥാടന കാലത്തിന് തൊട്ടുമുന്‍പ് സര്‍ക്കാര്‍ സ്പോട്ട് ബുക്കിങ് പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ധൈര്യമില്ല. നിയന്ത്രണവും ഏകോപനവും താളംതെറ്റിയ കഴിഞ്ഞ മണ്ഡലകാലം ആവര്‍ത്തിക്കാതിരിക്കാന്‍ സ്പോട്ട് ബുക്കിങ് ഒഴിവാക്കുകയാണോ പോംവഴി? അടിസ്ഥാനസൗകര്യമൊരുക്കാന്‍ സര്‍ക്കാരിന് സാധ്യമായ എല്ലാ മുന്നൊരുക്കവും നടത്തിയിട്ടാണോ ഈ നിയന്ത്രണം? ഓണ്‍ലൈന്‍ ബുക്കിങ്ങൊന്നും സാധ്യമല്ലാത്ത സാധാരണക്കാരായ ഭക്തര്‍ എങ്ങനെ ദര്‍ശനം നടത്തും? ഇതര സംസ്ഥാനത്തു നിന്ന് വരുന്ന ഭക്തരെ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ ഇൗ നിയന്ത്രണം ബോധ്യപ്പെടുത്തും?