ബിജെപി സംസ്ഥാന ഘടകം പുകയുകയാണ്.  കെ.സുരേന്ദ്രന്‍റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് മോശം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതാണ് പാലക്കാട്ടെ പടകൂറ്റന്‍ തോല്‍വിയുടെ പ്രധാന കാരണമെന്ന് തുറന്നുപറയുന്നു നഗരസഭാ അധ്യക്ഷ അടക്കമുള്ളവര്‍. നരഗസഭാഭരണത്തെ പഴിചാരി തോല്‍വിയില്‍ നിന്ന് തടിയൂരാന്‍ ശ്രമിച്ചാല്‍ രാജി വയ്ക്കുമെന്ന മുന്നറിയിപ്പുമായി  22 കൗണ്‍സിലര്‍മാര്‍. 

കൃഷ്ണകുമാറിന് സ്വന്തം ബൂത്തില്‍ പോലും വോട്ട് കുറഞ്ഞെന്ന് ദേശീയ നിര്‍വാഹക സമിതിയംഗം ശിവരാജന്‍. ഉത്തരവാദിത്വം തനിക്ക് മാത്രമെന്ന് സമ്മതിച്ച് കെ.സുരേന്ദ്രന്‍. 

ആരും രാജി വയ്ക്കാന്‍  പോകുന്നില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന് വേണ്ടി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞത്. പുറത്തേക്ക് വന്നത് ഇത്രയൊക്കെയെങ്കില്‍, പുകയുന്നത് ഇതിലും വലുതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ‌ ബിജെപിയിലെ ഈ  പുകച്ചിലിന് ഒടുവില്‍ എന്ത് ? സുരേന്ദ്രന്‍ നിക്കണോ പോണോ ?