ആലപ്പുഴ കളര്‍കോടുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടലിലാണ് അപകടത്തില്‍ മരിച്ചവരുടെ ഉറ്റവരും കേരളവും. അപകടം പറ്റുന്നവര്‍ക്ക് കരുതലാകേണ്ട, വെള്ളക്കോട്ടിട്ട് സമൂഹത്തിന് തുണയാകേണ്ട  അഞ്ചുപേരാണ് പഠിക്കാന്‍ തുടങ്ങിയ ഇടത്തേക്ക്, സ്വന്തം വീടുകളിലേക്ക് നിര്‍ഭാഗ്യവശാല്‍ വെള്ളപുതച്ചെത്തിയത്. അപകടത്തില്‍  മരിച്ചവര്‍ക്ക് കണ്ണീര്‍ പ്രണാമം . വാഹനാപകടങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല, വാഹനങ്ങള്‍ പെരുകുന്നു. അതിലേറെ അപകടവും.

ഈ വര്‍ഷം ഒക്ടോബര്‍ വരെ സംസ്ഥാനത്തുണ്ടായത് 40821 അപകടങ്ങള്‍, റോഡില്‍ പൊലിഞ്ഞത് 3161 ജീവനുകള്‍.

നിരത്തിലിറങ്ങിയാല്‍, അത് വാഹനമെടുത്താകട്ടെ, ഇനി നടന്നാകട്ടെ വീട്ടിലേക്ക് മടങ്ങിയെത്തിയാല്‍  ഭാഗ്യമെന്നേ പറയേണ്ടൂ.. അപകടമുണ്ടാകുമ്പോള്‍ മാത്രം വരുന്ന അവബോധം കൊണ്ട് കാര്യമില്ല . സുരക്ഷിത ഡ്രൈവിങ്ങിലേക്ക്, റോഡ് സുരക്ഷയിലേക്കെത്താന്‍ എത്ര ദൂരം നമ്മള്‍ സഞ്ചരിക്കണം.  ആലപ്പുഴ അപകടത്തിന്റെ  പശ്ചാത്തലത്തില്‍ പരിശോദിക്കുകയാണ് ടോക്കിങ് പോയിന്റ്.  ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു , റോഡ് സേഫ്റ്റി വിദഗ്ധന്‍ ഡിജോ കാപ്പന്‍ , സൈക്കാട്രിസ്റ്റ് ഡോ. മോഹന്‍ റോയ് എന്നിവര്‍ അതിഥികളായി ചേരുന്നു.

ENGLISH SUMMARY:

Talking point discuss about alappuzha kalarcode accident