സംസ്ഥാനത്തെ ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ട് ദിവസങ്ങളായി. അതിന് ശേഷം നടന്ന, തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ചുള്ള എഴുന്നള്ളിപ്പില്‍ ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചു എന്ന് കണ്ട്, ഇന്ന് കോടതിയില്‍ നിന്ന് അതിരൂക്ഷ വിമര്‍ശനം. കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കാൻ ദേവസ്വം ഓഫീസര്‍ക്ക് നിര്‍ദേശം. മതത്തിന്റെ പേരിൽ എന്തും ആകാമെന്ന് കരുതരുതെന്നും കോടതിയുടെ മുന്നറിയിപ്പ്. എന്നാല്‍, കോടതിയുടെ മാര്‍ഗരേഖ അപ്രായോഗികമാണ് എന്നാണ് സര്‍ക്കാരിന്‍റെയും പൂരപ്രേമിസംഘം, അടക്കമുള്ളവരുടെയും നിലപാട്. വന്യജീവി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗരേഖ, അതില്‍ ഇളവ് സാധ്യമല്ലെന്നും മനുഷ്യ സുരക്ഷ പ്രധാനമാണെന്ന് കോടതിയും വ്യക്തമാക്കുന്നു. ടോക്കിങ് പോയ്ന്‍റ് ചോദിക്കുന്നു– എഴുന്നള്ളിപ്പിന്‍റെ ഭാവിയെന്ത് ?